കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനോടു കൂടിയ സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു.

227

കൊച്ചി: കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേക ആപ്ലിക്കേഷനോടു കൂടിയ പുതുമയാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു. കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂള്‍ ഹാളില്‍വച്ച്‌ ജോളി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോസഫ് മണക്കുളം, സിസ്റ്റര്‍ ഡോളറസ് കണ്ണന്പുഴ, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.പി. ജോസ്, റവ. ഫാ. സോളമന്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡോ. സോന പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ തൃശൂരില്‍ 50 പേര്‍ക്കുകൂടെ ഫോണുകള്‍ സമ്മാനിക്കും. മെഗാ ക്യാന്പുകളിലൂടെ മാസംതാറും 400 പേര്‍ക്ക് കണ്ണടകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്.

സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി 80 പേര്‍ക്ക് ബ്യൂട്ടീഷന്‍ കോഴ്സില്‍ പരിശീലനം നല്‍കുന്ന ഒരു സ്കില്‍ ഡെവലപ്പ്മെന്‍റ് പദ്ധതിയും ആവിഷ്കരിച്ചുവരുന്നു. വിവിധ ജില്ലകളിലായി 750 കിഡ്ണി രോഗികള്‍ക്ക് മാസംതോറും ഡയാലിസിസ് കിറ്റുകള്‍ നല്‍കിവരുന്നു.