കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനെന്ന് ജോസഫ് വാഴയ്ക്കന്‍

249

തിരുവനന്തപുരം: കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് കെ.മുരളീധരനെന്ന് ജോസഫ് വാഴയ്ക്കന്‍. പാര്‍ട്ടിയിലേക്ക് മടങ്ങിയശേഷം കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവര്‍ത്തിയുമാണെന്ന് ജോസഫ് വാഴയ്ക്കന്‍ ചൂണ്ടിക്കാട്ടി. ആദ്യന്തം ഒപ്പം നിന്നിട്ടുള്ളത് പത്മജമാത്രമാണെന്നും, വിവാദം അവസാനിച്ചുവെന്ന് പറഞ്ഞശേഷവും കുത്തുവാക്കുകള്‍ പറയുന്നത് ശരിയല്ലെന്നും,
പാര്‍ട്ടിയോട് അല്പമെങ്കിലും കൂറ് വേണമെന്നും വാഴയ്ക്കന്‍ പറഞ്ഞു. മാത്രമല്ല, കെ.മുരളീധരന്‍ സ്വയം പ്രമാണിയാകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

NO COMMENTS