നാടക നടനും, ചലച്ചിത്ര പ്രവർത്തകനും മാധ്യമ പ്രവര്‍ത്തകനു മായിരുന്ന ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു.

120

തിരുവനന്തപുരം: നാടക നടനും , ചലച്ചിത്ര പ്രവർത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് തോമസ് (58) കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.

കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി.

NO COMMENTS