ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന് ജോസ് കെ. മാണി എംപി.

227

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി.സീറ്റ് സംബന്ധിച്ച്‌ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായ ശേഷമേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങു. രണ്ടു സീറ്റ് വേണം എന്നത് പാര്‍ട്ടിയുടെ പൊതു നിലപാടാണെന്നും കേരള കോണ്‍ഗ്രസിന് ഇതിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ജോസ് കെ. മാണി തയാറായില്ല. നേരത്തെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ ജോസഫ് രംഗത്തുവന്നിരുന്നു.

NO COMMENTS