പ്രശസ്ത സംഗീതജ്ഞന്‍ ജോണി ഹാല്ലിഡേ അന്തരിച്ചു

216

പാരീസ്: ഫ്രഞ്ച് റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 960ല്‍ പുറത്തിറങ്ങിയ ഹലോ ജോണി എന്ന ആല്‍ബത്തിലൂടെയാണ് ഹാല്ലിഡേ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്.
1961ല്‍ പുറത്തിറങ്ങിയ ലെറ്റ്സ് ട്വിറ്റ്സ് എഗൈന്‍ എന്ന കവര്‍ സോങ്ങിലൂടെയാണ് ലോകം അദ്ദേഹത്തെ അറിഞ്ഞ് തുടങ്ങിയത്. ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം എന്താണെന്ന് പരിചയപ്പെടുത്തിയ സംഗീതജ്ഞന്‍ കൂടിയിരുന്നു ജീന്‍ ഫിലിപ്പി സ്മെറ്റ് എന്ന ജോണി ഹാല്ലിഡേ. ജോണി ഹാല്ലിഡേയുടെ 110 മില്യണില്‍ അധികം ആല്‍ബങ്ങളാണ് വിറ്റു പോയിട്ടുള്ളത്. ചുരുക്കം ചില ചിത്രങ്ങളിലും ഹാല്ലിഡേ വേഷമിട്ടിട്ടുണ്ട്. 1997ല്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ‘ഷെവലിയര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഹോണര്‍’ ബഹുമതി ലഭിച്ച അദ്ദേഹത്തിന ്ലോകത്തെമ്ബാടുമായി അനവധി ആരാധകരാണുള്ളത്.

NO COMMENTS