തൃശൂര്‍: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും നെഹ്‍റു കോളേജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ കോയമ്ബത്തൂരില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മജിസ്ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഒളിവില്‍ കഴിയുന്ന പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പൊലീസ് ആവശ്യപ്പെടും.
ഇതിന്‍മേലും ഇന്ന് വിധിയുണ്ടാകും. ശക്തിവേലും പ്രവീണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍ പ്രവീണിന്‍റെ ആവശ്യത്തെ സര്‍ക്കാര്‍ പൂര്‍ണമായി കോടതിയില്‍ എതിര്‍ക്കും.