ജിഷ്ണുവിന്‍റെ മരണം: വൈസ് പ്രിന്‍സിപ്പാലിന്‍റെ മുറിയില്‍ രക്തക്കറ

296

പാമ്പാടി: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കോളേജിലെ വൈസ് പ്രിന്‍സിപ്പാലിന്‍റെ മുറിയില്‍ രക്തക്കറ കണ്ടെത്തി. ഇന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഇവിടെ വച്ച് ജിഷ്ണുവിനെ മര്‍ദ്ദിച്ചതായി പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജിഷ്ണുവിന്‍റെ മുറിയിലും നേരത്തെ രക്തക്കറ കണ്ടെത്തിയിരുന്നു. ജിഷ്ണുവിനെ മര്‍ദ്ദിച്ച് കോളേജ് അധികൃതര്‍ വധിച്ചെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

NO COMMENTS

LEAVE A REPLY