ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പലടക്കം മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

179

തൃശൂര്‍: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാമ്ബാടി എന്‍ജിനിയറിങ് കോളജിലെ ഒന്നാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയ് കോപ്പിയടി ആരോപണത്തെത്തുടര്‍ന്നുള്ള പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്ക് സസ്പെന്‍ഷന്‍. വൈസ് പ്രിന്‍സിപ്പല്‍ എന്‍. ശക്തിവേല്‍, കോപ്പിടയടിച്ചെന്നാരോപിച്ച്‌ വിഷ്ണുവിനെ പരീക്ഷാഹോളില്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകന്‍ പ്രവീണ്‍, കോളജ് പിആര്‍ഒയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. വിശ്വാഥന്റെ മകനുമായ സഞ്ജിത് വിശ്വനാഥന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കോളജ് നിയോഗിക്ക അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുമെന്നും കോളജില്‍ അധ്യയനം പുനരാരംഭിക്കാന്‍ സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY