തിരുവനന്തപുരം: പാമ്ബാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് തടഞ്ഞു. കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടക്കുകയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. പോലീസ് നടപടി നേരിയ സംഘര്‍ഷത്തിന് കാരണമായി. ഡിജിപിയെ കാണണം എന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. ഡിജിപി ഓഫീസിനു മുന്നില്‍ സമരം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.