ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പ്രഖ്യാപിച്ചിരുന്ന നിരാഹാരസമരം മാറ്റിവച്ചു

156

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ മാതാപിതാക്കള്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന നിരാഹാരസമരം മാറ്റിവച്ചു. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനായിരുന്നു ജിഷ്ണുവിന്റെ അച്ഛന്റെയും അമ്മയുടെയും തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഏപ്രില്‍ അഞ്ചുമുതല്‍ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ അറിയിച്ചു.

NO COMMENTS

LEAVE A REPLY