അമീറുൽ ഇസ്‌ലാമിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ബംഗാളി സുഹൃത്ത്

179
courtsy : manorama online

കൊച്ചി∙ ജിഷയുടെ കൊലയാളി അമീറുൽ ഇസ്‌ലാമിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത് ബംഗാളി സുഹൃത്തായ ജിഞ്ചൽ. കൊലയാളി അമീറുലാകാമെന്ന് പൊലീസിനോടു പറഞ്ഞതും ജിഞ്ചലാണ്. കാഞ്ചീപുരത്ത് അമീറുല്ലിനെ തിരക്കിയിറങ്ങിയ പൊലീസ് സംഘത്തിനൊപ്പം ജിഞ്ചലുമുണ്ടായിരുന്നു. കൊല നടത്തിയശേഷം അസമിലേക്കു പോയ അമീറുൽ ഈ മാസം ഏഴിനാണ് കാഞ്ചീപുരത്ത് എത്തിയത്. ഒൻപതിന് ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലിക്കു കയറി. പിടിയിലായ ഇയാൾ കൊലപാതകക്കുറ്റം ആദ്യം നിഷേധിച്ചു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY