അമീറുലിന്റെ സുഹൃത്തിനായി തിരച്ചിൽ

175

കൊച്ചി ∙ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറുൽ ഇസ്‍ലാമിന്റെ സുഹൃത്ത് അനാർ ഉള്ളിനായി അസമിൽ അന്വേഷണം. കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണ് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. രണ്ടാമത് മദ്യപിക്കുമ്പോൾ ഈ സുഹൃത്ത് കൂടെയുണ്ടായിരുന്നു. തുടർന്ന് മുൻപ് കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ പരാമർശിക്കപ്പെടുകയായിരുന്നു. സുഹൃത്തിന്റെ വാക്കുകൾ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നാണ് സൂചന. കൊല നടന്നതിന്റെ അടുത്ത ദിവസം തന്നെ അനാർ ഉൾ അസമിലേക്ക് കടന്നുവെന്നാണ് വിവരം.

ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും കേരള പൊലീസ് സംഘം അസമിലെത്തിയിട്ടുണ്ട്.

അതേസമയം, പ്രതി അമീറുൽ ഇസ്‍ലാമിന് കൊല്ലപ്പെട്ട ജിഷയുടെ പേര് പരാമർശിച്ചില്ല. കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പെണ്ണ് എന്നാണ് അമീറുൽ പറഞ്ഞത്. കേരളത്തിലുള്ള സഹോദരനെപ്പറ്റി ചോദ്യം ചെയ്യലിൽ പരാമർശിച്ചില്ല. എന്നാൽ, അസമിലുള്ള ബന്ധുക്കളെ കാണാൻ താൽപര്യം പ്രകടിപ്പിച്ചു. അമീറുൽ ഇസ്‌ലാമിന്റെ തിരിച്ചറിയൽ പരേഡ് നാളെ നടന്നേക്കും.

NO COMMENTS

LEAVE A REPLY