ജിഷ വധക്കേസ് : അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കാന്‍ ഇന്ന് അപേക്ഷ നല്‍കും

224
courtsy : manorama online

കൊച്ചി∙ ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുന്നത്.
അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം.

എറണാകുളം സിജെഎം കോടതിയില്‍ ഇതിനായി ഇന്ന് അപേക്ഷ നല്‍കും. സിജെഎം കോടതി ചുമതലപ്പെടുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തുക. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളോ ചൊവ്വയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും മറ്റു തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

NO COMMENTS

LEAVE A REPLY