ജിഷയെ കൊലപ്പെടുത്തിയത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ ഉള്‍ ഇസ്ലാം

190

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാം. കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരന്‍ ബദറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. അമീറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 26 ലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY