ജിഷ വധക്കേസ്: പ്രതിയെ പിടികൂടാനായത് പൊലീസിന്റെ നേട്ടമെന്നു പിണറായി

174

തിരുവനന്തപുരം∙ ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിയെക്കുറിച്ച് എല്ലാ വിവരവും അന്വേഷണസംഘത്തിനു കിട്ടി. അധികംവൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. പ്രതിയെ പിടികൂടാനായത് പൊലീസിന്റെ നേട്ടമെന്നും പിണറായി പറഞ്ഞു.
അസം സ്വദേശിയായ പ്രതിയെ തൃശൂർ–പാലക്കാട് അതിർത്തിയിൽനിന്ന് പിടികൂടിയതായിട്ടാണ് റിപ്പോർട്ടുകൾ. പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പിക്കാൻ പൊലീസ് ശാസ്ത്രീയ മാർഗങ്ങൾ തേടുന്നുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യ ചെയ്തുവരികയാണ്. ഇയാൾക്കൊപ്പം നാലു സുഹൃത്തുക്കളെയും പിടികൂടിയിട്ടുണ്ട്.
courtsy : manorama online