അമീറുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

241
Photo credit : manorama online

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അസം സ്വദേശിയായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.
കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യലും തെളിവു ശേഖരണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തിരിച്ചറിയല്‍ പരേഡും ഡിഎന്‍എ പരിശോധനയും പൂര്‍ത്തിയാക്കിയതായും ഹര്‍ജിയിലുണ്ട്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY