ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാമിനെ മൂവാറ്റുപുഴ മാതിരപ്പള്ളി ഷോജി വധക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.മാതിരപ്പള്ളി ആയുർവേദ ആശുപത്രിക്കു സമീപമുള്ള വീടിനുള്ളിലെ മുറിയിൽ വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി(34)യെ 2012 ഓഗസ്‌റ്റ് എട്ടിന് രാവിലെ 11ന് ആയിരുന്നു കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.കൊലനടന്ന കാലത്ത് ‘അമീറുള്ള’ എന്നു വിളിപ്പേരുള്ള ഇതര സംസ്ഥാന തൊഴിലാളി കോതമംഗലം പ്രദേശത്തുണ്ടായിരുന്നതായും പിന്നീട് ഇയാളെ കാണാതായതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.