ജിഷയെ കൊലപ്പെടുത്തിയശേഷം അമീറുൽ ഇസ്‍ലാം രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്നു മൊഴി

193

പെരുമ്പാവൂർ ∙ ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി അമീറുൽ ഇസ്‍ലാം വീട്ടിൽനിന്നും രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്നു പൊലീസ്. അമീർ തന്നെയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇയാള്‍ മുഖ്യസാക്ഷിയായേക്കും. അതേസമയം, ചോദ്യം ചെയ്യലിൽ അമീർ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ വലയ്ക്കുന്നുണ്ട്. അതിനാൽത്തന്നെ അമീറിന്റെ പുതിയ വെളിപ്പെടുത്തൽ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

കൊലപാതക ദിവസം മറ്റു ചിലരും തന്നെ കണ്ടതായി അമീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിൽപ്രധാനം ജിഷയുടെ വീടിനു സമീപത്ത് പശുവിനെ മേയ്ച്ചുകൊണ്ടിരുന്ന ഒരാളാണ്. ഇയാൾ ജിഷയുടെ അയൽവാസിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ വട്ടോളിപ്പടയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ 20ൽ താഴെയെ ഓട്ടോ ഡ്രൈവർമാരുള്ളൂ. ഇവരാരും ഇതുവരെ ഇക്കാര്യം അറിയിച്ചിട്ടില്ല. ശാസ്ത്രീയ മാർഗങ്ങളിലൂടെ ഓട്ടോ ഡ്രൈവറെ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്.

NO COMMENTS

LEAVE A REPLY