ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ജിഗ്നേഷ് മേവാനി

224

അഹമ്മദാബാദ്: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ഗുജറാത്ത് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്തിലായാലും യു.പിയിലായാലും കേന്ദ്രത്തിലായാലും അതിനായി ശ്രമിക്കുമെന്നും മേവാനി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദളിതര്‍ ഇനി ചത്ത പശുക്കളുടെ തോലുരിയരുത് എന്ന ആഹ്വാനം പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. അത് ദളിതരുടെ അറിവിന്‍റെ കുറവ് കൊണ്ടാണ്. ഇത്തരം വൃത്തികെട്ട ജോലി ചെയ്യാനുള്ളവരാണ് തങ്ങളെന്ന ബോധം ആദ്യം ദളിതര്‍ മറികടക്കേണ്ടതുണ്ട്. ഈ നൂറ്റാണ്ടിലും ഇത്തരം ജോലിയാണ് ദളിതര്‍ക്ക് ലഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ പശുത്തോല്‍ ഉരിയുന്നുണ്ട്.പട്ടിണിയാണെങ്കിലും കീഴടങ്ങരുത് എന്ന അംബേദ്കറുടെ വാക്കുകള്‍ എങ്കിലും ദളിതര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നു. ഗുജറാത്ത് മോഡല്‍ വികസനം തുറന്ന് കാട്ടുന്നതിന് ബുന്ദേല്‍ഖണ്ഡ് മുതല്‍ ലഖ്നൗ വരെ 15 ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ച്ച്‌ ഈ വര്‍ഷം അവസാനം സംഘടിപ്പിക്കുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.