ഇന്ന് ജനതാദളി (എസ്) ന്റെ അടിയന്തര നേതൃയോഗം

159

തിരുവനന്തപുരം: കൊച്ചിയില്‍ ഇന്ന് ജനതാദളി (എസ്) ന്റെ അടിയന്തര നേതൃയോഗം. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതിയും ചേരും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് സീറ്റുകളിലൊന്ന് വേണമെന്നാണ് ജനതാദളിന്റെ ആവശ്യം. കഴിഞ്ഞ തവണ നല്‍കി, വന്‍തോല്‍വിയില്‍ കലാശിച്ച കോട്ടയം സീറ്റ് ഇക്കുറി വേണ്ടെന്ന് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് സീറ്റുകളിലുടെ കാര്യത്തില്‍ സിപിഎം വ്യക്തത നല്‍കാത്തതാണ് അടിയന്തര യോഗം ചേരാന്‍ കാരണം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനെത്തിയ ദേശീയ അധ്യക്ഷന്‍ എച്ച്‌.ഡി. ദേവെഗൗഡ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

NO COMMENTS