നടന്‍ ജയസൂര്യയ്ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

271

കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിചു. തീരദേശ നിയമവും കെട്ടിട നിര്‍മ്മാണചട്ടവും ലംഘിച്ചതിനാണ് ജയസൂര്യയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജയസൂര്യ കായല്‍ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ശനിയാഴ്ച സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ഒരു മാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

NO COMMENTS