പെണ്‍കുട്ടികളെ 14 സെക്കന്‍റ് തുറിച്ച് നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്‍റെ പ്രസ്താവനയ്‌ക്ക് എതിരെ മന്ത്രി ഇ പി ജയരാജന്‍. എക്‌സൈസ് കമ്മിഷണറുടെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമാണ്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എക്‌സൈസ് കമ്മിഷണറുടെ വിവാദ പ്രസ്താവന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചുമതലയില്ലാത്ത വകുപ്പിന്‍റെ കാര്യത്തിലാണ് ഋഷിരാജ് സിംഗ് ഇടപെടുന്നതെന്നും ഇല്ലാത്ത നിയമമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. ഇക്കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.
കേരളത്തില്‍ പെണ്‍വാണിഭം കൂടുന്നെന്ന എക്‌സൈസ് കമ്മീഷണറുടെ അഭിപ്രായം തെറ്റാണെന്നും ജയരാജന്‍ വ്യക്തമാക്കി.