ജയരാജന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം

208

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇതോടൊപ്പം കണ്ണൂര്‍ ഡിവൈഎസ്.പി സദാനന്ദനും സായുധ പൊലീസിന്റെ സംരക്ഷണം നല്‍കിയേക്കും. ഇതു സംബന്ധമായ ഇന്റലിജന്‍സ് ശുപാര്‍ശ ഉടന്‍ ആഭ്യന്തര വകുപ്പിനു കൈമാറുമെന്നാണ് സൂചന. നിലവില്‍ ജയരാജന് ഗണ്‍മാനെ അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെടുന്നത്. ആര്‍ എസ് എസ് ഭീഷണി നിലനില്‍ക്കുന്നതിനു പുറമെ മുസ്ലിം തീവ്രവാദ ഗ്രൂപ്പായ ഐ എസിന്റെ പേരില്‍ ഇപ്പോള്‍ വീണ്ടും ഭീഷണി വന്നത് ഗൗരവമായാണ് പൊലീസ് കാണുന്നത്.

NO COMMENTS

LEAVE A REPLY