ജയന്തന്‍റെ പാര്‍ട്ടി അംഗത്വം സിപിഎം സസ്പെന്‍ഡ് ചെയ്യും

191

തൃശൂര്‍• രണ്ടുവര്‍ഷം മുമ്പ് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി നിര്‍ദേശം. ജയന്തന്‍റെ പാര്‍ട്ടി അംഗത്വം സിപിഎം സസ്പെന്‍ഡ് ചെയ്യും. ഇതു സംബന്ധിച്ച നിര്‍ദേശം, തൃശൂര്‍ ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നല്‍കി. ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നു വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ വസ്തുതയെന്തെന്ന് പാര്‍ട്ടി അന്വേഷിക്കും. കുറ്റക്കാരനെന്നു കണ്ടെത്തിയാ‍ല്‍ നടപടിയുണ്ടാകുമെന്നും ഏരിയാ സെക്രട്ടറി സി.എന്‍.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നീതി നടപ്പാക്കും. ആരോപണത്തിനു പിന്നില്‍ സാമ്ബത്തിക ഇടപാടെന്നാണു ജയന്തന്‍റെ വിശദീകരണമെന്നും സെക്രട്ടറി അറിയിച്ചിരുന്നു.