ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളില്‍; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍

129

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്നു പൊതുദര്‍ശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റി. തങ്ങളുടെ അമ്മയെ ഒറു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ച് കൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം ജയയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും. മറീനാ ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.

NO COMMENTS

LEAVE A REPLY