ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി

183

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലിലെ വിദഗ്ധസംഘം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി. എയിംസ് ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അഞ്ചിനും ഡിംസബര്‍ ആറിനും ഇടയില്‍ അഞ്ച് തവണയാണ് എയിംസ് മെഡിക്കല്‍ സംഘം ജയലളിതയെ സന്ദര്‍ശിച്ചത്. ജയലളിതയുടെ ചികിത്സയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന എ ഐ ഡി എം കെ വിമത നേതാവ് പനീര്‍ശെല്‍വത്തിന്റെ ആരോപണം ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയിരുന്നു.

NO COMMENTS

LEAVE A REPLY