ജയലളിതയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍

181

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില നാലാം ദിവസവും തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജയലളിതയുടെ അസുഖം ഗുരുതരമാണെന്നും കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഉടന്‍ അമേരിക്കയ്ക്ക് കൊണ്ടുപോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം മാത്രമേ ജയലളിതയെ ഡിസ്ചാര്‍ജ് ചെയ്യാനാകൂ എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് പനി കലശലായതിനെത്തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, ഒക്ടോബര്‍ രണ്ടാം വാരം നടക്കാനിരിയ്ക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക ജയലളിത പ്രഖ്യാപിച്ചു.