ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

218

ചെന്നൈ • ഹൃദയാഘാതമുണ്ടായ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ പത്രക്കുറിപ്പിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശരീരത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെ (എക്മോ) സഹായവും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ‍ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ, ഡല്‍ഹി എയിംസില്‍നിന്നുള്ള മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രിയിലെത്തി.

NO COMMENTS

LEAVE A REPLY