തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ

211

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ. പതിനഞ്ച് ദിവസത്തിനകം ജയ ആശുപത്രി വിടും. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഫിസിയോ തെറാപ്പിയും മറ്റ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്-പാര്‍ട്ടി വക്താവ് സി. പൊന്നയ്യന്‍ പറഞ്ഞു. ജയലളിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അവരെ മുറിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. ജയലളിതയുടെ ശ്വസന സഹായി പൂര്‍ണമായും മാറ്റിയിട്ടുണ്ട്. അവര്‍ക്ക് തനിയെ ഇരിക്കാനും ദ്രവ രൂപത്തിലുള്ള ആഹാരം കഴിക്കാനും സാധിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പ്രത്യേക ഓഡിയോ സംവിധാനത്തിലൂടെ ചീഫ് സെക്രട്ടറിയോടും തന്‍റെ ഉപദേഷ്ടാവിനോടും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ടെന്നും പൊന്നയ്യന്‍ കൂട്ടിച്ചേര്‍ത്തു. പനിയും നിര്‍ജലീകരണവും ബാധിച്ച്‌ സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS

LEAVE A REPLY