തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഒന്‍പത് മാസമാക്കി ഉയര്‍ത്തി

292

ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഒന്‍പത് മാസമാക്കി ഉയര്‍ത്തി. നേരത്തെ ആറ് മാസമായിരുന്നു തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി. പ്രസവാവധി ഒന്‍പത് മാസമായി ഉയര്‍ത്തുമെന്നത് എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. വ്യാഴാഴ്ചയാണ്, മുഖ്യമന്ത്രി ജയലളിത ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കോടികളുടെ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രി, കില്‍പ്പോക്ക്, കോയന്പത്തൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്.
സേലം, വെല്ലൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, ട്രിച്ചി, തൂത്തുക്കുടി എന്നിവടങ്ങളിലെ ജനറല്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ജയലളിത സര്‍ക്കാര്‍ നൂറ് ദിനം പിന്നിടുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം.