ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി തള്ളി

176

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പൊതു താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.ജയലളിതയുടെ ആരോഗ്യനില സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോള്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഹര്‍ജി പ്രാധാന്യമുള്ളതല്ലെന്നും ഹര്‍ജിക്കാരന്റെ വ്യക്തിതാത്പര്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.ഇന്ന് ചീഫ് ജസ്റ്റിസ് എസ്.കെ ഗൗളും കൂടി ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലായിരുന്നു.