ഇന്ധന വില വർധനവിനെതിരെ പ്രതിഷേധധർണ നടത്തി:ജനശ്രീ മിഷൻ

9

മഞ്ചേശ്വരം: പെട്രോൾ ഡീസൽ പാചകവാതക വില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനശ്രീ മിഷൻ മഞ്ചേശ്വരം ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ജെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അബ്ദുൾ ജലീൽ, നേതാക്കളായ മുഹമ്മദ് സീഗന്റെടി, ചന്ദ്രശേഖരഷെട്ടി, ബാബു ബന്തിയോട്, ഉമ്മർ ഗജെ, മൊയ്തീൻ കുഞ്ഞി, ഹമീദ് എസ് കെ, ബി.മുഹമ്മദ് തവക്കൽ, നാഗേഷ് പഞ്ചാമിക, മൊയ്തീൻ, സെയ്ഫുദീൻ, മെഹ്റൂഫ്, അമീർ എന്നിവർ സംസാരിച്ചു.

NO COMMENTS