ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.

156

ശ്രീ​ന​ഗ​ര്‍: ജമ്മു ആന്‍റ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്.ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീന്‍ ഭട്ട്.

രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സൈ​നി​ക​ര്‍​ക്കും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സി​നും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ബ​ദ്ഗാ​മി​ലെ സൈ​നി​ക​ന്‍റെ വീ​ട് സൈ​ന്യ​ത്തി​ന്‍റെ പൂ​ര്‍​ണ സു​ര​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ഴെ​ന്നാ​ണ് വി​വ​രം.സ്ഥലത്തേക്ക് കരസേനയെയും അര്‍ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.

NO COMMENTS