സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

185

ബംഗളുരു: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ പ്രതിയെ ബാറില്‍ നിന്ന് പൊക്കി. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തടവു ചാടിയ മോഷണക്കേസ് പ്രതിയായ ഡേവിഡ് കുമാറിനെയാണ് (21) പിടികൂടിയത്. ഓഗസ്റ്റ് 31ന് ജയിലില്‍ പച്ചക്കറി എത്തിക്കുന്ന ലോറിയില്‍ ഒളിച്ച്‌ കടന്നാണ് ഡേവിഡ് ജയില്‍ ചാടിയത്. ഗദ്ദനഹള്ളിയിലെ ഒരു ബാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ജയിലില്‍ നിന്ന് രക്ഷപെട്ട ഡേവിഡ് ഗദ്ദനഹള്ളിയിലെ ഒരു ബാറില്‍ പതിവ് സന്ദര്‍ശനം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ വേഷം മാറി എത്തിയ പോലീസുകാരാണ് ഡേവിഡിനെ പിടികൂടിയത്.ഇയാള്‍ എത്തുന്നതിന് മുന്‍പ് തന്നെ സിവില്‍ ഡ്രസില്‍ ബാറില്‍ ഇടംപിടിച്ച പോലീസുകാര്‍ 10.20ഓടെ ബാറില്‍ എത്തിയ ഡേവിഡിനെ പിടികൂടുകയായിരുന്നു.ബാറില്‍ എത്തി പതിവ് ബ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്ത ഇയാള്‍ പോലീസിന്‍റെ സാന്നിധ്യം മനസിലാക്കി ഓടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ബലമായി കീഴ്പ്പെടുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY