ഐഎഫ്‌എഫ്കെ; ആവേശമുയ‍ര്‍ത്തി മേളനഗരിയില്‍ ജഗതി ശ്രീകുമാര്‍

233

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ആവേശം ഉയ‍ര്‍ത്തി നടന്‍ ജഗതി ശ്രീകുമാര്‍ മേളനഗരിയിലെത്തി. ആസ്വാദകര്‍ക്ക് ഏറെ ആവേശമേകിയാണ് പ്രിയപ്പെട്ട അമ്ബിളി പ്രധാനവേദിയായ ടാഗോ‍ര്‍ തിയേറ്ററിലെത്തിയത്. മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്ക്കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. ജഗതിയും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്വാദകര്‍ക്കൊപ്പം ജഗതിയും ദൃശ്യാവിഷ്ക്കാരം കണ്ടു. സംവിധായകന്‍ ലിജിന്‍ ജോസാണ് ദൃശ്യാവിഷ്ക്കാരം ഒരുക്കിയത്. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി. തിയേറ്ററുകളില്ലെല്ലാം ആസ്വാദകരുടെ വന്‍ തിരക്കാണ്. ഹംഗേറിയന്‍ ചിത്രം കോള്‍ഡ് ഓഫ് കലണ്ടര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സിങ്ക്, ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ്​ എന്നീ മത്സരവിഭാഗ ചിത്രങ്ങളാണ് രണ്ടാം ദിവസം തിയേറ്ററുകളിലെത്തുന്നത്. സിനിമക്കൊപ്പമുള്ള നാടന്‍ കലാമേളയും ഇന്ന് തുടങ്ങും​.

NO COMMENTS

LEAVE A REPLY