ഷാജി കൈലാസിന്റെ മകന്‍ സംവിധായകനാകുന്നു

195

മലയാളത്തിന്‍റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുകയാണ്. ആക്ഷനു പ്രധാന്യം നല്‍കിയൊരുക്കുന്ന കരി എന്ന മ്യൂസിക് വീഡിയോയിലാണ് ജഗന്‍ സംവിധായകനാകുന്നത്. ബാന്‍ഡ് മസാലകോഫിയാണ് സംഗീതം ചെയ്തിരിക്കുന്നത്.
നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാറാണ് മ്യൂസിക് വീഡിയോയില്‍ നായികയായെത്തുന്നത്. ഞാന്‍ സ്റ്റീവ്ലോപ്പസിലൂടെയാണ് അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മുഴുനീളെ ആക്ഷനു പ്രാധാന്യം നല്‍കിയാണ് മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ ബിസിനസ് സ്കൂളില്‍ പഠിക്കുകയായിരുന്നു. പഠനത്തിനു പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്.