ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

158

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. അദ്ദേഹം കെ.ടി.ഡി.സി. എം.ഡിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ആറുമാസം അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു ശന്പളം വാങ്ങിയെന്നും മൈനര്‍ കോര്‍ട്ടില്‍ ഡയറക്ടര്‍ ആയിരിക്കെ ഫര്‍ണിച്ചറുകള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. തൃശൂര്‍ മാള സ്വദേശി ബിനോയ് അതിയാരത്തു സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.

NO COMMENTS

LEAVE A REPLY