ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

207

കൊച്ചി• സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരളാ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേരള ട്രാന്‍സ്പോര്‍ട്ട് ‍ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരിക്കെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ശമ്പളം വാങ്ങി ജോലി ചെയ്ത കേസില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നാണു കൂത്തുപറമ്പു സ്വദേശിയായ സത്യന്‍ നരവൂറിന്‍റെ ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് കോടതി കണ്ടെത്തി.

NO COMMENTS

LEAVE A REPLY