ജേക്കബ് തോമസിനെതിരായ പരാതിയില്‍ അന്വേഷണവുമായി ലോകായുക്ത മുന്നോട്ട്

187

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ലോകായുക്ത തീരുമാനം.
മതിയായ കരാറില്ലാതെ തുറമുഖ വകുപ്പില്‍ ഡൈവിങ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി സാന്പത്തികനഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും ഇതു സംബന്ധിച്ച്‌ സര്‍ക്കാരിന് രേഖാമൂലം അറിയിപ്പ് നല്‍കാനും ലോകായുക്ത ഉത്തരവിട്ടു. കഴിഞ്ഞ ജനുവരിയിലാണ് എബി ബെര്‍ബി ഫെര്‍ണാണ്ടസ് എന്നയാള്‍ ലോകായുക്തില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നു ലോകായുക്ത പയസ് കുര്യാക്കോസ്, ഉപ ലോകായുക്ത കെ.പി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തീരുമാനം. വകുപ്പിന്‍റെ വലിയതുറ, ബേപ്പൂര്‍, അഴിക്കല്‍ ഓഫീസുകളില്‍ അനെര്‍ട്ടിന്‍റെ അനുമതി ലഭിക്കുന്നതിന്മുന്പ് തന്നെ ജേക്കബ് തോമസ് സിഡ്കോയെ കൊണ്ട് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു ഖജനാവിന് നഷ്ടമുണ്ടാക്കി, കെ.ടി.ഡി.എഫ്.സി: എം.ഡിയായിരിക്കെ അവധിയെടുത്തു ചട്ടവിരുദ്ധമായി സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി, ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് കര്‍ണാടകയിലെ കൂര്‍ഗില്‍ 151 ഏക്കര്‍ സ്ഥലം വാങ്ങിക്കൂട്ടി തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍.

NO COMMENTS

LEAVE A REPLY