ജെ.എന്‍.യു. കാമ്ബസില്‍ പോലീസ് ആയുധശേഖരം കണ്ടെത്തി

296

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനത്തെ തുടര്‍ന്ന് സമരഭൂമിയായ ജെ.എന്‍.യു. കാമ്ബസില്‍ പോലീസ് ആയുധശേഖരം കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് നാടന്‍തോക്കും ഏഴു തിരകളുമാണ് പോലീസിന് ലഭിച്ചത്. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സര്‍വകലാശാല വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതായതിനു പിന്നില്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ഥിസംഘടനകളുടെ പ്രതിഷേധം കാമ്ബസില്‍ ആളിക്കത്തുകയാണ്. ഇന്ത്യ ഗേറ്റിനുമുന്നില്‍ പ്രതിഷേധസമരം നടത്തിയ നജീബിന്റെ മാതാവിനെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY