ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

202

റോം: ജനഹിത പരിശോധനാ ഫലം എതിരായതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തയോ റെന്‍സി രാജിവെച്ചു. ഇറ്റാലിയന്‍ ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന ജനഹിത പരിശോധനയില്‍ തിരിച്ചടി നേരിട്ടതാണ് മത്തയോയുടെ രാജിയിലേയ്ക്ക് നയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം വിളിച്ചുകൂട്ടുന്ന മന്ത്രിസഭാ യോഗത്തില്‍ തന്റെ രാജി പ്രഖ്യാപിക്കുമെന്ന് മത്തയോ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അടുത്ത ബജറ്റ് അവതരണം വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ പ്രസിഡന്റ് മത്തയോയോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇറ്റലിയിലെ ഉദ്യോഗസ്ഥ മേധാവിത്തം ഇല്ലാതാക്കുന്നതിനും രാജ്യത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനും ലക്ഷ്യംവെച്ചുള്ളതായിരുന്നു മത്തയോ റെന്‍സി വിഭാവനം ചെയ്ത ഭരണഘടനാ പരിഷ്കരണം.
എന്നാല്‍ ഈ പരിഷ്കരണ ശ്രമങ്ങളെ തള്ളിക്കളയുന്നതായിരുന്നു അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍.

NO COMMENTS

LEAVE A REPLY