ടൂറിന്: ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസിന്. തുടര്‍ച്ചയായി എട്ടാം തവണയാണ് യുവന്റസ് ചാന്പ്യന് പട്ടം നേടുന്നത്. ഫിയോറന്റീനയെ 2-1ന് തോല്പിച്ചാണ് യുവന്റസിന്റെ നേട്ടം. അഞ്ചുമല്സരം ശേഷിക്കെ യുവന്റസ് കിരീടമുറപ്പിച്ചത്.യുവന്റസില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ആദ്യ കിരീടമാണ്. ഇതോടെ ഇംഗ്ലണ്ടിനും സ്പെയിനിനും പിന്നാലെ ഇറ്റലിയിലും ലീഗ് കിരീടം നേടുന്ന താരമായി റൊണാള്‍ഡോ.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുവന്റസിന്റെ വിജയം. ആറാം മിനിറ്റില്‍ ലീഡ് വഴങ്ങിയ യുവന്റസ് 37-ാം മിനിറ്റില്‍ സാന്‍ഡ്രോയിലൂടെ തിരിച്ചടിച്ചു . രണ്ടാം പകുതിയിലെ പെസെല്ലയുടെ സെല്‍ഫ് ഗോള്‍ യുവന്റസിന്റെ വിജയഗോളായി.