ഐഎസിനെ അതിര്‍ത്തിയില്‍ നിന്ന് തുടച്ചുനീക്കിയെന്ന് തുര്‍ക്കി

198

അസാസ് മുതല്‍ ജറബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണ്. എല്ലാ തീവ്രവാദ സംഘടനകളെയും ഇവിടെനിന്ന് നീക്കി -തുര്‍ക്കി പ്രസിഡന്റ്
ബെയ്റൂട്ട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും തുടച്ചുനീക്കിയെന്ന് തുര്‍ക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്ന് തുര്‍ക്കി പറയുന്നു.അസാസ് മുതല്‍ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണ്. എല്ലാ തീവ്രവാദ സംഘടനകളെയും ഇവിടെനിന്ന് നീക്കി -തുര്‍ക്കി പ്രസിഡന്റ് യില്‍ദ്രിം വ്യക്തമാക്കി.തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലൂസ് നഗരം പിടിച്ചെടുത്തിരുന്നു.ഞായറാഴ്ച നടത്തിയ ആക്രമണത്തിലൂടെ സിറിയ ഐഎസില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തിയിലുള്ള തന്ത്രപ്രധാന നഗരമായ ആലപ്പൊയും തിരിച്ചുപിടിച്ചു. കഴിഞ്ഞ മാസം സിറിയയില്‍ നിന്ന് ഐഎസ് പിടിച്ചെടുത്ത നഗരമാണിത്.