മൊസൂളിൽ സഖ്യസേനക്കെതിരെ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്

175

മൊസൂളിൽ സഖ്യസേനക്കെതിരെ ഐഎസ് വിമതർ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. രാസായുധ പ്രയോഗത്തിൽ പ്രദേശ വാസികളായ 12 പേർക്ക് മാരകമായി പരിക്കേറ്റെന്ന് റെസ് ക്രോസ് സ്ഥിരീകരിച്ചു. മൊസൂളിൽ ഇറാഖി സേനയും അമേരിക്കൻ സൈന്യവും മുന്നേറ്റം അവകാശപ്പെടുന്നതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ ചൂണ്ടുവിരൽ ഐ എസിന് നേരെ നീളുന്നത്. പോരാട്ടം ശക്തമായ മൊസൂളിന്റെ ഭൂരിഭാഗവും ഇപ്പോഴും ഐ എസിന്റെ അധീനതയിൽതന്നെയാണ്. സഖ്യസേന ക്ക് ശക്തമായ തിരിച്ചടിനൽകുന്നതിന്റെ ഭാഗമായാണ് ഐഎസിന്റെ രാസായുധ പ്രയോഗമെന്നാണ് റിപ്പോർട്ടുകൾ. മൊസൂളിൽ രാസായുധം പ്രയോഗിച്ച വിവരം റെഡ് ക്രോസാണ് ബിബിസിക്ക് റിപ്പോർട്ട് ചെയ്യുന്നത്. വിദഗ്ധർ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചു. ശ്വാസതടസ്സവും ശരീരത്തിൽ പൊളളലേറ്റതിന സമാനമായ ലക്ഷണങ്ങളുമായി നിരവധിപേരെ കണ്ടെത്താനും മെഡിക്കൽസംഘത്തിനായി. ഇബ്രിലിന് സമീപമാണ് രാസായുധ പ്രയോഗം നടന്നിരിക്കുന്നത്. ഒരുമാസം പ്രായമുളള കുഞ്ഞുൾപ്പെടെയുളളവർക്കാണ് ശാരീരിക വിഷമതകൾ ഉണ്ടായിരിക്കുന്നത്. എന്നാൽ ഐഎസ് പ്രയോഗിച്ച രാസായുധത്തിന്റെ കൂട്ട് മനസിലാക്കാൻ വിദഗ്ധ സംഘത്തിനായില്ല. ഐഎസ് രാസായുധം കൈവശം സൂക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകുണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആവർത്തിക്കാതിരിക്കാനുളള നടപടികളെടുത്തെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

NO COMMENTS

LEAVE A REPLY