കേരളത്തില്‍നിന്ന് ഭീകര സംഘടനയായ ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും

181

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഭീകര സംഘടനയായ ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും. കേരളത്തില്‍നിന്ന് കാണാതായ 21 പേരെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ലെന്നും ഇവര്‍ ഇറാന്‍ വഴി അഫ്ഗാനിസ്ഥാനിലെത്തിയെന്നുമുള്ള കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.കേരളത്തില്‍നിന്ന് കാണാതായവര്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതായി രേഖകള്‍ വ്യക്തമാക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇന്ത്യന്‍ അധികൃതര്‍ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ഇവരുടെ യാത്ര സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്.ജൂലായ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇതില്‍ ഒരു സംഘം മസ്കറ്റ്, ദുബായ് എന്നിവടങ്ങളിലൂടെ തെഹ്റാനിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. ഇവരില്‍ ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതായി കേരളത്തിലെ ബന്ധുക്കള്‍ക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY