ഐ എസ്‌ എൽ ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊച്ചിയിൽ മോഹൻ ബഗാനുമായി കളിക്കും

17

കൊച്ചി : ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊച്ചിയിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ്‌ കളി. തോറ്റാൽ പ്ലേ ഓഫ്‌ സാധ്യതകൾക്ക്‌ കനത്ത തിരിച്ചടിയാകും. അവസാന അഞ്ചുകളിയിൽ ഒരു ജയം മാത്രമാണ്‌ ഇവാൻവുകോമനോ വിച്ചിന്റെ സംഘത്തിന്‌.

മലയാളിതാരം വിബിൻ മോഹനന്റെ പ്രകടനം നിർണായകമാകും. ജീക്സൺ സിങ് തിരിച്ചെത്തും. മറുവശത്ത്‌ ദിമിത്രി പെട്രറ്റോസ്‌, ജാസൺ കമ്മിങ്‌സ്‌, മുൻ ബ്ലാസ്‌റ്റേഴ്‌സ്‌ താരം സഹൽ അബ്‌ദുൾ സമദ്‌, ലിസ്‌റ്റൺ കൊളാേസോ എന്നിവരുൾപ്പെട്ട തകർപ്പൻ ആക്രമണ നിരയുള്ള ബഗാൻ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്‌ കടുത്ത വെല്ലുവിളി ആയിരിക്കും .

പോയിന്റ്‌ പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ്‌ ബഗാൻ, 17 കളിയിൽ 36 പോയിന്റ്‌. അവസാന അഞ്ചുകളിയിൽ തോൽവിയറിഞ്ഞി ട്ടില്ല. പ്ലേ ഓഫും ഉറപ്പാക്കി. മറുവശത്ത്‌ 17 കളിയിൽ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ ജയിക്കാനായാ ൽ പ്ലേ ഓഫിലേക്ക്‌ അടുക്കാം.

NO COMMENTS

LEAVE A REPLY