ഐ എസ് എൽ ; ബെംഗളൂരു എഫ്.സി ചെന്നൈയിൻ എഫ്.സിയെ പരാജയപ്പെടുത്തി

9

മഡ്ഗാവ്: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ തകർത്ത് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ജയം.

തോറ്റെങ്കിലും 13 മത്സരങ്ങളിൽ നിന്ന് 18 പോയന്റുള്ള ചെന്നൈയിൽ അഞ്ചാം സ്ഥാനത്താണ്. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി ബെംഗളൂരു ആവാം സ്ഥാനത്തെത്തി. ഉദാന്ത സിങ് ഇരട്ട ഗോളുകളുമായി തിളങ്ങി. ഒരു ഗോൾ പെനാൽറ്റിയിലൂടെ ഇമാൻ ബാഫ നേടി.