ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മയ്ക്ക് ഡെങ്കിപ്പനി

228

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മയ്ക്ക് ഡെങ്കിപ്പനി. ഇതോടെ ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍നിന്നും ഇഷാന്തിനെ ഒഴിവാക്കി. അസുഖത്തില്‍ നിന്നും ഇഷാന്ത് മോചിതനായെന്നും എന്നാല്‍ ആദ്യ ടെസ്റ്റില്‍ കളിക്കാനുള്ള പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും പരിശീലകന്‍ അനില്‍ കുബ്ലെ അറിയിച്ചു. എന്നാല്‍ പകരക്കാരനായി ആരെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് കുംബ്ലെ പറഞ്ഞു.
രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും ചിക്കൂന്‍ ഗുനിയായും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ മരിക്കുകയും ചെയ്തു. രോഗബാധിതരായ നുറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.സമീപ പ്രദേശങ്ങളിലും പകര്‍ച്ചവ്യാധി പടരുന്നതായാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY