ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു

191

ഇ​രി​ങ്ങാ​ല​ക്കു​ട: ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു. കാ​റ​ളം കി​ഴു​ത്താ​ണി കൊ​ച്ചു​കു​ളം വീ​ട്ടി​ൽ സ​ന്ദീ​പി​ന്റെ ഭാ​ര്യ സു​ഗ​ന്ധി(28)​യാ​ണ് മ​രി​ച്ച​ത്. സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ ചു​രി​ദാ​റി​ന്റെ ഷാ​ൾ കു​ടു​ങ്ങി​യാ​ണ് മ​ര​ണം. ഉ​ച്ച​യ്ക്കു കാ​ട്ടൂ​ർ ബ​സാ​റി​ലെ ഇ​വ​രു​ടെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം ക​ട​യി​ൽ സു​ഗ​ന്ധി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച മുമ്പാണ് ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.

NO COMMENTS

LEAVE A REPLY