ഇല്ലിക്കല്‍കല്ല് മലയില്‍ നിന്ന് കാല്‍ വഴുതിവീണ് യുവാവ് മരിച്ചു

222

ഈരാറ്റുപേട്ട: ടൂറിസ്റ്റ്കേന്ദ്രമായ ഇല്ലിക്കല്‍കല്ല് മലയില്‍ നിന്നും കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള യുവാവാണ് വീണു മരിച്ചത്. ഇല്ലിക്കല്‍കല്ല് മലയില്‍നിന്ന് കാല്‍ വഴുതിവീണ് യുവാവ് മരിച്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ശ്രീകാര്യം ശാന്തിനഗര്‍ നീരംമുകുളത്തില്‍ പരേതനായ ജോയി വര്‍ഗീസിന്‍റെ മകന്‍ എന്‍.ജെ.ജീവന്‍ ജയന്താണ്(21) ദാരുണമായി മരിച്ചത്. തിരുവനന്തപുരത്തു നിന്നും ജീവന്‍ ഉള്‍പ്പെടുന്ന അഞ്ച് പേരടങ്ങുന്ന സംഘം ശനിയാഴ്ച ഈരാറ്റുപേട്ടയിലെത്തി ലോഡ്ജില്‍ താമസിച്ചശേഷം ഞായറാഴ്ച ഇല്ലിക്കല്‍കല്ല് മലയിലേക്ക് പോകുകയായിരുന്നു. ജീവനും മറ്റൊരാളും ഇല്ലിക്കല്‍മലയുടെ മുകളില്‍ കുടകല്ലിനു സമീപം നരക പാലം കടന്ന് മുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ കാല്‍ വഴുതി 600 അടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഈരാറ്റുപേട്ടയില്‍നിന്നുള്ള ഫയര്‍ഫോര്‍സ് ഏറെ പണിപ്പെട്ടാണ് യുവാവിന്‍റെ മൃതദേഹം കരയ്ക്കെത്തിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഓമനയാണ് ജീവന്‍ ജയന്തിന്‍റെ മാതാവ്. ഒരു സഹോദരിയുമുണ്ട്.ആറു മാസം മുന്‍പ് ഇതേ സ്ഥലത്ത് മലമുകളില്‍നിന്ന് താഴേക്കുവീണ് റാന്നി സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY